തിരുവനന്തപുരം : ഹൗസിംഗ് ബോർഡ് പെൻഷണേഴ്സ് വെൽഫെയർ ഫോറം അഞ്ചാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി.സുനീർ നിർവഹിക്കും. ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി എൻ. ദേവീദാസ്,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ഹൗസിംഗ് ബോർഡ് ഭരണസമിതി അംഗങ്ങൾ, മറ്റ് രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.