waste

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ മൂന്നാറ്റുമുക്ക് പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമാകുന്നതായി പരാതി. ഈ പ്രദേശത്ത് ലോറിയിൽ കൊണ്ടുവരുന്ന മാലിന്യമാണ് റോഡിന്റെ സൈഡുകളിൽ നിക്ഷേപിക്കുന്നത്.

മൂന്നാറ്റുമുക്കിൽ അഞ്ച് വർഷത്തിലേറെയായി അനധികൃതമായി പ്രവർത്തുന്ന പന്നിഫാമിലേക്കും പോത്ത് വളർത്തൽ കേന്ദ്രത്തിലേക്കും തലസ്ഥാന നഗരിയിൽ നിന്ന് ലോറികളിൽ മാലിന്യം എത്തിക്കുന്നത്. മാത്രവുമല്ല ഇവിടെയെത്തുന്ന മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക് വേർതിരിച്ചെടുത്ത് കത്തിക്കുകയും ചെയ്യുന്നുണ്ട്. ദുർഗന്ധമുള്ള പുകയും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും നദിയുടെ മലിനീകരണത്തിനും കാരണമാകുന്നെന്നാണ് പരാതി. ഇതിനെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്, ഗ്രാമ പഞ്ചായത്ത്,മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ പ്രദേശവാസികൾ പരാതി നൽകി.