c

തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ വള്ളക്കടവ് ടി.സി 31/1813 തെക്കത് വീട്ടിൽ മോഹനൻ(58) മരിച്ചു.ഇന്നലെ രാവിലെ എട്ടിന് ഈഞ്ചയ്ക്കൽ ജംഗ്ഷനിലായിരുന്നു സംഭവം.റോഡുമുറിച്ച് വള്ളക്കടവ് ഭാഗത്തേക്ക് പോകവെ ചാക്കയിൽ നിന്ന് മുട്ടത്തറയിലേയ്ക്ക് വരികയായിരുന്ന ടിപ്പർ ലോറി മോഹനൻ സഞ്ചരിച്ച ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ മോഹനനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.ബൈക്ക് മുറിച്ച് കടക്കുന്നത് പെട്ടെന്ന് ശ്രദ്ധിച്ചില്ലെന്നും ബ്രേക്ക് ചവിട്ടിയെങ്കിലും ഇടിക്കുകയായിരുന്നുവെന്നും ലോറി ഡ്രൈവർ പറഞ്ഞതായി പൊലീസ് അറിയിച്ചു.സുശീലയാണ് മോഹനന്റെ ഭാര്യ.മക്കൾ ശ്രീദേവി,സന്ധ്യ.മരുമക്കൾ: സുദർശനൻ,വിനോദ്.