ആറ്റിങ്ങൽ:ആറ്റിങ്ങൽ മേഖലയിലെ വിവിധ സ്കൂളുകളിൽ വായനാ ദിനാചരണം നടന്നു. കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി.എസിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണവും വിദ്യാരംഭം ക്ലബ് ഉദ്ഘാടനവും മാദ്ധ്യമ പ്രവർത്തകൻ അനീഷ് അയിലം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബിനു ഷെറീന,​ അഡ്വ. എ.എം.ഹമീദ്,​ ജലീൽ,​ രഘുനാഥ ശർമ്മ,​ ദേവതീർത്ഥ എന്നിവർ സംസാരിച്ചു.
തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസ്സിൽ ഭാഷാ പണ്ഡിതൻ നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുജിത് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ബീന ബീഗം,​ തോന്നയ്ക്കൽ രവി,​ ഷീന.എ,​ സന്തോഷ് തോന്നയ്ക്കൽ,​ രേഖ.പി.ജി.ജാസ്മിൻ,​ തങ്കമണി,​ ലാലി.ആർ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിന്റെ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ അജിത.എസ്,​ വൊക്കേഷണൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹസീന.എസ്,​ അജിത.എസ്,​ മിനി.പി.സി,​ ഷൈജു. എ,​ സബീല ബീവി,​അഭിനവ്,​ ഗൗരിശങ്കർ എന്നിവർ സംസാരിച്ചു.
കുറക്കട കൈലാത്തുകോണം ഗവ: എൽ.പി.സ്കൂളിൽ കവി രാധാകൃഷ്ണൻ കുന്നുപുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി.എസ്.വൈ,​ജതീഷ്.ടിഎന്നിവർ സംസാരിച്ചു.