തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി. രാജേഷ് ആവശ്യപ്പെട്ടു. നേരത്തെ അറിവുണ്ടായിട്ടും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗി മരിക്കുന്നതിനും ഇടയാക്കിയത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണം. ആരോഗ്യവകുപ്പിന് മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവിടെ നാഥനില്ലാത്ത അവസ്ഥയാണെന്നും രാജേഷ് പറഞ്ഞു.