img

നെയ്യാറ്റിൻകര:എ.ഐ.സി.സി ഓഫീസ് ആക്രമിച്ച കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എസ്.കെ. അശോക് കുമാർ, എം. മുഹിനുദീൻ, മാരായമുട്ടം സുരേഷ്, കക്കാട് രാമചന്ദ്രൻ നായർ, വിനോദ്‌സെൻ, ചായ്ക്കോട്ടുകോണം സുകുമാരൻ നായർ, ചമ്പയിൽ ശശി, പാലക്കടവ് വേണു , അഹമ്മദ് ഖാൻ ,എം.സി. സെൽവരാജ്, തിരുപുറം രവി, മാമ്പഴക്കര രാജശേഖരൻ, സത്യകുമാർ, അമരവിള സുദേവകുമാർ, നെയ്യാറ്റിൻകര അജിത്, ഗ്രാമം പ്രവീൺ,മണലൂർ ഗോപകുമാർ, ടി.വിജയകുമാർ, വേലായുധൻ നായർ ,പള്ളി വിളാകം അനിൽ, ഹക്കിം,കവളാകുളം സന്തോഷ്, അമ്പലം രാജേഷ്, പുന്നക്കാട് സജു , കമാൽ, സെയ്യദ് , ജാഹാംഗീർ , ശകുന്തള, ലിജു, അനിഷ സന്തോഷ്, തുഷാര തുടങ്ങിയവർ പങ്കെടുത്തു.