
ബോളിവുഡിലെ യുവ നടിമാരിൽ മുൻനിരയിലെ ആദ്യ പേരുകാരിയായി ജാൻവി മാറുന്നു. ബോണി കപൂറിന്റെയും ബോളിവുഡിന്റെ താര റാണിയായിരുന്ന ശ്രീദേവിയുടെ മകൾ എന്ന വിലാസത്തിൽനിന്ന് ജാൻവി കപൂർ വളർന്നുവെന്ന് ആരാധകർ. 2018 ൽ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. നാലുവർഷം പിന്നിടുന്ന അഭിനയയാത്രയിൽ ഉടൻ റിലീസിന് ഒരുങ്ങുന്ന ജാൻവി ചിത്രം മിലി ആണ് .മലയാളചിത്രം ഹെലന്റെ ഹിന്ദി റീമേക്ക് .വരുൺ ധവന്റെ നായികയായിഎത്തുന്ന നിതേഷ് തിവാരിയുടെ ചിത്രീകരണത്തിന് ഫ്രാൻസിലായിരുന്ന ജാൻവി ദിവസങ്ങൾക്കുമുൻപാണ് മടങ്ങി എത്തിയത്. ഗുഡ് ലക് ജെറി ആണ് റിലീസ് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മിസ്റ്റർ ആൻഡ് മിസിസ് മഹിയിലും ജാൻവി ആണ് നായിക.