haseena-ulghadanam-cheyun

പള്ളിക്കൽ : പകൽക്കുറി ഗവൺമെന്റ് എൽ.പി. എസിൽ വായന വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും,പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ ഒാഡിറ്റോറിയത്തിലേയ്ക്ക് 50 കസേരകൾ സംഭാവനയായി നൽകി.ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.എച്ച്.എം മനോജ്.ബി.കെ.നായർ സ്വാഗതം പറഞ്ഞു.പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ കുട്ടി,പി.ടി.എ പ്രസിഡന്റ് ജോഷ് മോൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ.ആർ,വാർഡ് മെമ്പർ രഘുത്തമൻ, എം.പി.ടി.എ പ്രസിഡന്റ് ശ്രീലത, പൂർവ്വ വിദ്യാർത്ഥികളായ അരുൺ കൃഷ്ണ,സംഗീത്,ഷാജി വിദ്യാരംഗം കോ-ഓർഡിനേറ്റർ ജിനു ജോൺ എന്നിവർ സംസാരിച്ചു.