bjp

നെയ്യാറ്റിൻകര:എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം നിർവഹിച്ചു.സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരങ്കമുഗൾ സന്തോഷ്, എം. ഷിബുരാജ് കൃഷ്ണ, നേതാക്കളായ കൂട്ടപ്പന മഹേഷ്,ജി.ജെ കൃഷ്ണകുമാർ, തിരുപുറം ബിജു,ശ്രീകുമാർ, ശ്രീകുമാരി അമ്മ തുടങ്ങിയവർ പങ്കെടുത്തു.പദയാത്രയ്ക്ക് തിരുപുറം ഗോപാലകൃഷ്ണൻ, അനൂപ്, ധനേഷ്, ജിഷ്ണു, ഓലത്താന്നി പ്രതാപൻ എന്നിവർ നേതൃത്വം നൽകി.