1

വിഴിഞ്ഞം:എസ്. എൻ. ഡി. പി യോഗം മുല്ലൂർ ശാഖയിൽ പഠനോപകരണ വിതരണം നടന്നു

കോവളം യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സുധി കുമാർ, ശാഖ വൈസ് പ്രസിഡന്റ്‌ രാജൻ,കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ മുല്ലൂർ വിനോദ് കുമാർ,യൂണിയൻ കൗൺസിൽ അംഗം മണ്ണിൽ മനോഹരൻ, ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. അനിൽ കുമാർ,ഡോക്ടർ സുനിൽ ദത്, സദാശിവൻ,ജയ ഭദ്രൻ,നവകുമാർ,സതീശൻ ,പ്രവീൺ ,സുധീഷ് കുമാർ, വിനോദ് കുമാർ (ബിനു )യൂത്ത് മൂവ്മെന്റ് ശാഖ ചെയർമാൻ ദിലീപ്, മണലി ശാഖ വനിതാ സംഘം നേതാക്കൾ ആയ ഡോക്ടർ റീന സുനിൽ ദത്, വിജയ ലക്ഷ്മി എന്നിവർ സംസാരിച്ചു.