
നെയ്യാറ്റിൻകര :നിംസ് മെഡിസിറ്റിയിൽ സ്വദേശാഭിമാനി കൾച്ചറൽ സെന്ററും നിംസ് ലിറ്റററി ക്ളബും സംയുക്തമായി വായനാദിനത്തിൽ സംഘടിപ്പിച്ച 'സി.വി.രാമൻപിള്ള, ഭാഷാ സാഹിത്യം, ചരിത്രം' സെമിനാർ ഡോ.പി.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ,എം.ആർ.അജയഘോഷ്,രചന വേലപ്പൻ നായർ,ബാലകൃഷ്ണപിള്ള,ബേബി ജോൺ,തലയൽ പ്രകാശ്,കെ .എം.റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.