va

വർക്കല :ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന്റെയും ക്ലാസ് ലൈബ്രറിയുടെയും ഉദ്ഘാടനം പ്രിൻസിപ്പൽ സ്മിത.ടി നിർവഹിച്ചു.ദിയ സുരേഷ് ലൈബ്രറിക്കു വേണ്ട പുസ്തകങ്ങൾ പ്രിൻസിപ്പലിനു കൈമാറി.വൈസ് പ്രിൻസിപ്പൽ മനുബായി സംസാരിച്ചു.സമൂഹ ഗാനം പ്രശ്നോത്തരി,ബുള്ളറ്റിൻ ബോർഡ്, പുസ്തകാവലോകനം,പത്രവായന,ബ്ലോഗ് എഴുത്ത്,വായനാദിന പ്രതിജ്ഞ തുടങ്ങിയവ ഉണ്ടായിരിക്കും. സാഹിൽ നദീം,ഹരികൃഷ്ണൻ,ആശിഷ്,ഗൗരികൃഷ്ണ ,നദ,ശിവ.എസ്.ദേവ് ,നിധി,അനാമിക തുടങ്ങിയവർ സംസാരിച്ചു.