മുരുക്കുംപുഴ: പി.എൻ പണിക്കരുടെ സ്മരണയ്ക്കായി മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി വായനാദിനാഘോഷം ആചരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനായി 100 വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുന്ന പരിപാടികൾക്ക് തുടക്കംക്കുറിച്ചു. മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌, ഷാജിഖാൻ എം.എക്ക്‌ പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ബി. വിജയകുമാർ, സ്റ്റാൻലി, എസ്‌. ശശീന്ദ്രൻ, ലൈബ്രേറിയൻ ജോർജ് ഫെർണാൻഡസ് തുടങ്ങിയവർ പങ്കെടുത്തു.