maranalloor

മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ പി.എൻ.പണിക്കരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച വായനാ ദിനചരണത്തിന്റെ ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ ഗിരീഷ് പുലിയൂർ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ സുബിൻ കോട്ടൂർ എന്നിവർ സംസാരിച്ചു.കുട്ടികൾക്കായി പുസ്തക വിതരണവും സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിച്ചു.വിജയികൾക്കുള്ള സമ്മാനങ്ങളും ഗിരീഷ് പുലിയൂർ വിതരണം ചെയ്തു.