വർക്കല :വെട്ടൂർ ഗ്രാമപഞ്ചായത്ത് കെട്ടിടം പുതുക്കി പണിയുന്നതിന് 80 ലക്ഷം രൂപയും,വെട്ടൂർ ഷാപ്പുമുക്ക് - താഴെ വെട്ടൂർ റോഡ് ഉന്നത നിലവാരത്തിൽ പണിയുന്നതിന് 100 ലക്ഷം രൂപയും ,അയ്യപ്പൻ വിള റോഡിന് പത്ത് ലക്ഷം രൂപയും ,വിവിധ സ്ഥലങ്ങളിൽ ബസ് വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിന് 450000 രൂപയും ,മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 5.50 ലക്ഷം രൂപയും അനുവദിച്ചതായി അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു.