air

തിരുവനന്തപുരം: മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പു വരുത്തുന്ന കാ​റ്റഗറി 1 അപ്രോച്ച് ലൈ​റ്റിംഗ് സിസ്​റ്റം (എ.എൽ.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ 32ൽ കമ്മിഷൻ ചെയ്തു. റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈ​റ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈ​റ്റിംഗ് സിസ്​റ്റം. ലാൻഡിംഗ് സമയത്ത് പൈല​റ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കും. കാഴ്ചാപരിധി 550 മീ​റ്ററിൽ താഴെയാണെങ്കിലും പൈല​റ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയും. മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചാപരിധി കുറവായതിനാൽ വിമാനങ്ങൾ മ​റ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടാനുള്ള സാദ്ധ്യതയും കുറയും.