2

വിഴിഞ്ഞം:ബി.ജെ.പി മുല്ലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണ വിതരണം ചെയ്തു. പ്രസിഡന്റ് ശ്രീജുലാൽ വി.എസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടിയിൽ നിന്നും വന്നവർക്ക് ബി.ജെ.പിയിൽ അംഗ്വതം നൽകി.മുല്ലൂർ തോട്ടം അങ്കണവാടിയിൽ നിന്ന് 38 വർഷത്തെ സേവനം പൂർത്തിയാക്കിയ വിജയകുമാരി അമ്മയെ അനുമോദിച്ചു.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് , പാപ്പനംകോട് സജി, സംസ്ഥാന കൗൺസിൽ അംഗം മുക്കോല ജി.പ്രഭാകരൻ, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി അജയ് ,വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നായർ, ശ്രീമുരുകൻ പനവിള, മണ്ഡലം കമ്മിറ്റി അംഗം മുല്ലൂർ ശശിധരൻ എന്നിവർ സംസാരിച്ചു.