congress

പാറശാല:കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാറശാല ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ ബാബുക്കുട്ടൻ നായർ, അഡ്വ.മഞ്ചവിളാകം ജയൻ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, നിർമ്മല, അഡ്വ.മോഹൻദാസ്, മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, സുരേഷ്, അഡ്വ.മഞ്ചവിളാകം ജയകുമാർ, വടകര ജയൻ, കൊല്ലയിൽ ആനന്ദ്, ഡി.സി.സി മെമ്പർമാരായ ടി.കെ.വിശ്വംഭരൻ,എ.സി.രാജ്,കെ.പി.ദുര്യോദനൻ, ബ്ലോക്ക്‌ ഭാരവാഹികളായ വി.കെ.ജയറാം, അഡ്വ.ജാഷർ, എസ്.രാജൻ, കാരക്കോണം ഗോപൻ, കുളത്താമൽ സുരേഷ്, കൊല്ലയിൽ ശിവകുമാർ, മാരാ യമുട്ടം വിജയകുമാർ, കൊറ്റാമം മോഹനൻ, പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ചുഷാ ജയൻ, അനീഷ്, ലെൻവിൻ ജോയ്, സെയ്ദലി, വിനയനാഥൻ, താര, ഫ്രീജ, സുധാമണി, മഹിളാകുമാരി, നിർമ്മല, ലാലി, വിജി തുടങ്ങിയവർ സംസാരിച്ചു.