ഉദിയൻകുളങ്ങര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊറ്റാമം കൊറ്റിയാർമംഗലം ധർമ്മശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 24ന് തുടങ്ങി 28ന് സമാപിക്കും. 24 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.5 ന് നിർമ്മാല്യദർശനം, 5.30 ന് നെയ്യഭിഷേകം, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് ഉഷപൂജ, 7 ന് ശാസ്താം കഥ വിൽപ്പാട്ട്, 8 ന് മഹാ മൃത്യുഞ്ജയഹോമം, 9.30 ന് അഷ്ടാഭിഷേകം, 10 ന് കലശപൂജയും കലശാഭിഷേകവും, 11ന് ഭാഗവത പാരായണവും പ്രഭാഷണവും, ഉച്ചയ്ക്ക് 12 ന് ദേവിക്ക് കുങ്കുമാഭിഷേകം, 5.30 ന് ശാസ്താനാമജപം, ചുറ്റുവിളക്കും, വിശേഷാൽ പൂജയും അലങ്കാരിക ദീപാരാധനയും, 7 ന് ഗണപതിക്ക് അപ്പം മൂടൽ, 7.30 ന് ഭഗവതിസേവ, 8 ന് അത്താഴപൂജ, 8.10 ന് ഭജന. 25 ന് വൈകിട്ട് 5.10 ന് ചെണ്ടമേളം, 7 ന് ആഴിപൂജ.26 ന് വൈകിട്ട് 7 ന് സിനിമാപ്രദർശനം.27 ന് വൈകിട്ട് 5.30 ന് ശാസ്താനാമജപം.28 ന് രാവിലെ 7.30 ന് നാഗർക്ക് വിശേഷാൽ പൂജ, 10 ന് കളത്തിൽ പൊങ്കാല,വൈകിട്ട് 5 ന് തിരുവാഭരണ ഘോഷയാത്ര, 6.25 ന് ശിങ്കാരിമേളം, രാത്രി 10 ന് ഹരിവരാസനം.