തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതി 2022ലെ മെമ്പർഷിപ്പ് വിതരണം പോത്തൻകോട് യൂണിറ്റിൽ സി.പി.എം മംഗലപുരം ഏരിയാകമ്മിറ്റി അംഗം എൻ.ജി. കവിരാജൻ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്‌തു. സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് എ. മാഹിൻ,​ സെക്രട്ടറി ലതീഷ്,​ ട്രഷറർ എ. അസനാരുപിള്ള, എൽ.സി.എസ് എസ്.വി. സജിത് എന്നിവർ പങ്കെടുത്തു.