
പാറശാല: കാരോട് പഞ്ചായത്തിലെ ലൈബ്രറി കൂട്ടായ്മകളിൽ ഉൾപ്പെട്ട വിവിധ ഗ്രന്ഥശാലകളിൽ സംഘടിപ്പിച്ച വായനാദിന പരിപാടികൾ കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലകൾക്ക് വേണ്ടി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും വിതരണം ചെയ്തു.ഞാറക്കാല ഹിമശൈല ഗ്രന്ഥശാല, പ്ലാമൂട്ടുക്കട നേതാജി ഗ്രന്ഥശാല, നരിക്കുഴി ഫ്രണ്ട്‌സ് ലൈബ്രറി,അമ്പിലിക്കോണം കലാഗ്രാമം ലൈബ്രറി, അയിര ഗ്രാമോദ്ധാരണ ഗ്രന്ഥശാല, കാന്തല്ലൂർ ജനതാ ഗ്രന്ഥശാല എന്നീ ഗ്രന്ഥശാലകൾക്കാണ് പുസ്തക കിറ്റുകൾ നൽകിയത്.വിവിധ ഗ്രന്ഥശാലകളിൽ നടന്ന ചടങ്ങുകളിൽ അഡ്വ.ബാല ഗിരിജാമ്മാൾ, വി.ഹജികുമാർ,സി.ആർ.ആത്മകുമാർ, അരുൺദാസ്,സി.ആർ.നീലകണ്ഠൻ, ശോഭനബൈജു,എം.ആർ.കലാനാഥ്,കെ.ടി.സെൽവരാജ്, ലാൽ.ജെ,ബാലമോഹനൻ, സി.ആഗസ്റ്റിൻ,ആർ.മധുസൂദനൻ നായർ,സ്റ്റാലിൻ ജോസ്,കെ.രാജയ്യൻ തുടങ്ങിയവർ സംസാരിച്ചു.