തിരുവനന്തപുരം:വാട്ടർ അതോറിട്ടിയുടെ ജലശുദ്ധീകരണ ശാലകൾ,പമ്പ് ഹൗസുകൾ എന്നിവിടങ്ങളി തിടുക്കത്തിൽ സി.സി.ടിവികൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെയും സംഘടനകളുമായി ആലോചിക്കാതെ നടപ്പാക്കുന്ന 500 രൂപയിൽ കൂടുതൽ ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കേണ്ടെന്ന തീരുമാനത്തിനെതിരെയും വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) ജലഭവൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാപ്രസിഡന്റ് പി.എസ്.അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പ്രവീൺ കുമാർ, മിനിമോൾ, എസ്. രഞ്ജിവ്, ജില്ലാ ട്രഷറർ മനുഷ്,​ ജില്ലാസെക്രട്ടറി കെ.ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.