തിരുവനന്തപുരം:കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സമ്മേളന സമാപനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു.കെ.ബി.ഇ.സി വൈസ് പ്രസിഡന്റ് ആർ.രവികുമാർ യു.എഫ്.ബി.യു കൺവീനർ സിഡി ജോസൻ, കെ.ബി.ആർ.എ പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ, എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ ,കെ.എസ് ശബരിനാഥൻ, വി.എസ്. ശിവകുമാർ എന്നിവർ പങ്കെടുത്തു. രാവിലെ നടന്ന സഹകരണ സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. എൻ. കെ.പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തി.ലയന സമ്മേളനം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായി വി.എസ്. ശിവകുമാർ (പ്രസിഡന്റ് ) , സി.കെ. അബ്ദുറഹ്മാൻ, സാജൻ.സി.ജോർജ്ജ്,(വർക്കിംഗ് പ്രസിഡന്റുമാർ) എം.പി സാജു (സീനിയർ വൈസ് പ്രസിഡന്റ്) പി.കെ. മൂസക്കുട്ടി,പ്രകാശ് റാവു, മനോജ് കൂവേരി, കെ.കെ. രാജു, കെ. സേതുനാഥ്, കെ.കെ. ഉഷ(വൈസ് പ്രസിഡന്റുമാർ),കെ. എസ്.ശ്യാംകുമാർ(ജനറൽ സെക്രട്ടറി), സന്തോഷ് കുമാർ (സെക്രട്ടറി), ബി.ബിജു,ഷാജി കുര്യൻ, പരമേശ്വരൻ,അനൂപ് വർഗീസ്,ഗിരീഷ് ബാബു,കെ.കെ.ലീന (ജോയിന്റ് സെക്രട്ടറിമാർ),കെ. കെ.സജിത്കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.