kana

കിളിമാനൂർ:സംഘപരിവാർ ഭരണകൂടത്തിനെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികൾ യോജിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി. ഐ കിളിമാനൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി ജി.ആർ. അനിൽ,സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ .രാജൻ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ജെ.വേണുഗോപാലൻ നായർ ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സോളമൻ വെട്ടുകാട്,ഇന്ദിരാ രവീന്ദ്രൻ,മനോജ് ബി ഇടമന ,മീനാങ്കൽ കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. രാജു ,പി.എസ് .ഷൗക്കത്ത്,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ രാജീവ്,പാട്ടത്തിൽ ഷരീഫ് എന്നിവർ സംസാരിച്ചു.സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എ.എം .റാഫി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു വെള്ളല്ലൂർ കെ.അനിൽകുമാർ,എസ് സത്യശീലൻ,വി.സോമരാജകുറുപ്പ്,ആർ.ഗംഗ, ടി.താഹ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

മുതിർന്ന സി.പി.ഐ നേതാവ് വാസുദേവക്കുറുപ്പ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.കെ.ജി ശ്രീകുമാർ രക്തസാക്ഷി പ്രമേയവും ബി.എസ് .റജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.എ .എം.റാഫി സ്വാഗതം പറഞ്ഞു .