read

വെഞ്ഞാറമൂട്: യാത്രക്കാർക്ക് വായനാനുഭവം നൽകുന്നതിനായി വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി സ്കൂളിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുസ്തക കൂട് സ്ഥാപിച്ചു.യാത്രക്കാർ ബസ് കാത്തിരിക്കുന്ന സമയം വിജ്ഞാന ചിറകിലേറാനുള്ള അവസരം ഒരുക്കി മാറ്റുന്നതിനാണ് ഇങ്ങനെയൊരു ഓപ്പൺ ലൈബ്രറി ആരംഭിച്ചത്.

യാത്രക്കാർ പുതിയ പുസ്തകങ്ങൾ നൽകണമെന്നുള്ള അഭ്യർത്ഥന കൂടി സ്കൂൾ മുന്നോട്ടുവയ്ക്കുന്നു. നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ വായന വാരാചരണത്തിന്റെയും പുസ്തക കൂടിന്റെയും ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജീന ബീവി, ഉഷാകുമാരി,കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് എസ്.ആർ. ലാൽ,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിഹാസ്, എ.ടി.ഒ അജീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ മെഹബൂബ്, സ്വപ്ന എന്നിവർ പങ്കെടുത്തു.