hi

കിളിമാനൂർ:മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി പുസ്തക താലപ്പൊലി സന്ദേശ ജാഥ,വായനാദിന സന്ദേശം,പി.എൻ.പണിക്കർ അനുസ്മരണം,വായനാദിന പ്രതിജ്ഞ,വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ശേഖരിക്കുന്നതിനായി പുസ്തകതൊട്ടിൽ ഉദ്ഘാടനം എന്നിവ നടന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ബി.കവിത ഉദ്ഘാടനം ചെയ്തു.ക്ലബ് കൺവീനർ ശ്രീലത,ബിജു എന്നിവർ നേതൃത്വം നൽകി.