ബാലരാമപുരം:വ്യാപാരി വ്യവസായി സമിതി ജില്ലാ ശില്പശാല ഇന്ന് രാവിലെ 9ന് ബാലരാമപുരം കൽപ്പടിയിൽ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ,ലേബർ വെൽഫെയർ ബോർഡ് ചെയർമാൻ സി.ജയൻബാബു,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു,സമിതി ജില്ലാ സെക്രട്ടറി ഇ.എസ്. ബിജു,കെ.ആൻസലൻ എം.എൽ.എ,​ കൈത്തറിത്തൊഴിലാളി സംസ്ഥാന കൗൺസിൽ നേതാവ് പാറക്കുഴി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി എം,​ബാബുജാൻ സ്വാഗതം പറയും.