കല്ലമ്പലം:കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശേരിമുക്ക് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്നു.ഡി. സി. സി ജനറൽ സെക്രട്ടറി എൻ.ആർ ജോഷി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.കെ ഗാംഗധര തിലകൻ, ഡി.സി.സി അംഗം എസ്.എം മുസ്തഫ, മണിലാൽ സഹദേവൻ,കെ.ദിലീപ് കുമാർ,നിസാം തോട്ടയ്ക്കാട്, ഇന്ദിര സുദർശൻ,മജീദ് ഈരാണി,ഗോകുൽ ദാസ്,ഷാജി കൈപ്പടകോണം എന്നിവർ പങ്കെടുത്തു.