congress-dharna

മലയിൻകീഴ് : കേന്ദ്ര സർക്കാരിനെതിരെ വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മച്ചേൽ പോസ്റ്റോഫീസിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.കെ.പി.സി.സി സെക്രട്ടറി ആർ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് നടത്തുന്നതെന്ന് രാജേഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മലവിള ബൈജു അദ്ധ്യക്ഷത വഹിച്ചു. ജി.പങ്കജാക്ഷൻ,കെ.പ്രസന്നകുമാർ,പ്രേംകുമാർ,നടുക്കാട് അനിൽ,ഷൈജു, സുനിജ,കെ.രാമചന്ദ്രൻ,എൻ.ഷാജി, എം.ജി.സുര,ജി.അനിൽകുമാർ,നാരായണൻ നായർ,അജേഷ്,ബാലചന്ദ്രൻ നായർ,ശശിധരൻ നായർ,ശശി,രാജ്കുമാർ,ശിവൻകുട്ടി എന്നിവർ സംസാരിച്ചു.