pusthaka-prakasanam

മലയിൻകീഴ് :ആർ.എസ്.പണിക്കർ രചിച്ച 'കാലസൂത്രം ' നോവൽ വായനദിനത്തിൽ മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിൽ കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ.ബി.വി. ശശികുമാർ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർക്ക് നൽകി പ്രകാശനം ചെയ്തു.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തപ്രഭാകരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,കെ.വി.രാജേഷ് കുമാർ,രാഹുൽ സി.എസ്,കെ.രാജേന്ദ്രൻ,ജി.ശ്യാം എന്നിവർ സംസാരിച്ചു.