തിരുവനന്തപുരം: അറപ്പുര റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും, പഠനോപകരണ വിതരണവും നടന്നു.കരിക്കകം ഹൈസ്കൂളിൽ നടന്ന വാർഷിക പൊതുയോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് പി.ആർ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ലഭിച്ച ചാക്ക ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഇൻസ്‌പെക്ടർ സിനിലാൽ,ഗിന്നസ് റെക്കാഡ് നേടിയ വൈഷ്ണവി.എസ്, ആദിത്യ സുരേഷ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വൈഷ്ണവി .വി.ജി, ആദിത്യ.ജി.എസ്, നാംദേവ്.പി.പ്രഭാകർ എന്നിവരെ ആദരിച്ചു.വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ ചടങ്ങിൽ പങ്കെടുത്തു.ഭാരവാഹികളായി എസ്.മോഹനൻ (പ്രസിഡന്റ്), വി.അശോക കുമാർ (സെക്രട്ടറി), സി.വസന്തകുമാരി, എസ്.ഷാജി (വൈസ് പ്രസിഡന്റുമാർ), എൻ.സുജീർ ബാബു, എസ്,മധുസൂദനൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), പി.ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.