കടയ്ക്കാവൂർ: സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവ കേരള വികസന ജനസദസ് അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷനായിരുന്നു. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അഞ്ചുതെങ്ങ് പഞ്ചായത്തിനെ എം.എൽ.എ അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.ശൈലജബീഗം, സി .പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.എൻ.സൈജു രാജ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ് സ്വാഗതവും പി.സുനി നന്ദിയും പറഞ്ഞു.