ആറ്റിങ്ങൽ:പ്ലസ് ടു ഫലം വന്നപ്പോൾ ആറ്റിങ്ങൽ മേഖലയിലെ സ്കൂളുകൾക്ക് ഉന്നത വിജയം.ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ 90 ശതമാനമാണ് വിജയം 24 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.ആറ്റിങ്ങൽ ഗവ. മോഡൽ ബോയിസ് എച്ച്.എസ്.എസ്സിൽ 97 ശതമാനമാണ് വിജയം. 53 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ളീഷ് മീഡ‌ിയം ഹയർ സെക്കൻഡറി സ്കൂളിന് 99 ശതമാനമാണ് വിജയം. ഇവിടെ 81 പേർ പരീക്ഷയെഴുതിയതിൽ 80 പേർ വിജയിച്ചു. 11 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്.