ll

ശിവഗിരി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന മെഗായോഗ

സി.ബി.ഐ സ്പെഷ്യൽ ജഡ്ജ് കെ.സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. ട്രഷറർ സ്വാമി ശാരദാനന്ദ,

സ്വാമി ഗുരുപ്രസാദ്,സ്വാമി വിശാലാനന്ദ, സ്വാമി ബോധി തീർത്ഥ,ഡോ. കെ. ജെ. ജയകുമാർ, ഡോ.അമൃത, വർക്കല ഡിവൈ. എസ്. പി. പി. നിയാസ്,

തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ. എം. ലാജി മുഖ്യപ്രഭാഷണം നടത്തി.

ശിവഗിരി ഹൈസ്ക്കൂൾ, ശിവഗിരി ഹയർ സെക്കൻഡറി സ്ക്കൂൾ, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, ശിവഗിരി ശ്രീനാരായണ മെഡി

ക്കൽ മിഷൻ കോളജ് ഓഫ് നഴ്സിംഗ്, സ്കൂൾ ഓഫ് നഴ്സിംഗ്, ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ

എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ 1500 -ഓളം പേർ പങ്കെടുത്തു.

ക്യാപ്ഷൻ: ശിവഗിരിയിൽ സംഘടിപ്പിച്ച മെഗാ യോഗയുടെ ഉദ്ഘാടനം സി.ബി.ഐ സ്പെഷ്യൽ ജഡ്ജ് കെ.സനൽ കുമാർ നിർവഹിക്കുന്നു. സ്വാമി ശാരദാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി സച്ചിദാനന്ദ, നഗരസഭ ചെയർമാൻ കെ. എം. ലാജി, സ്വാമി ഗുരുപ്രസാദ് എന്നിവർ സമീപം.