തിരുവനന്തപുരം:രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് പേരൂർക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട പോസ്റ്റ് ഓഫീസ് മുനന്നിൽ സംഘടിപ്പിച്ച ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്.നായർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റ് മേലത്ത് മേലെ ജയചന്ദ്രൻ, പേരൂർക്കട ഒ.എസ്. രാജീവ്, പട്ടം ബ്ലോക്ക് പ്രസിഡന്റ് മണ്ണാം മൂലരാജൻ, ചന്ദ്ര എം. ദാസ്, മൂസഅഷറഫ്, കുരുവിള, കാവല്ലൂർ രാജീവ്, രാധാകൃഷ്ണൻ നായർ,കാവല്ലൂർ മഹേഷ്, ഭദ്രകുമാർ, സജു അമർദാസ്,എസ്.എസ്. രാജേന്ദ്രൻ, സജീവ് കുമാർ, ശരത്ചന്ദ്രൻ, സതീഷ് ചന്ദ്രൻ, ഭദ്രകുമാർ, അജിത്ത്കുമാർ, ഭുവനചന്ദ്രൻനായർ, ജയകൃഷ്ണൻ, മണ്ണാംമൂല സുരേഷ്, സതീഷ് കുമാർ, കോശി കുരുവി, ഇ. കാവല്ലൂർ, സജീവ് എന്നിവർ പങ്കെടുത്തു.