മുടപുരം: കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി കേരള കൗമുദി ആവിഷ്കരിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 10ന് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ നിർവഹിക്കും. വായന വാരാചരണത്തോട് അനുബന്ധിച്ചാണ് ചടങ്ങ്. കിഴുവിലം സർവീസ് സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്യുന്നത്.