തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ വിജയം 82.60 ശതമാനം.കഴിഞ്ഞവർഷം 85.39 ശതമാനമായിരുന്നു വിജയം.ഇത്തവണ പരീക്ഷയെഴുതിയ 30,562 പേരിൽ 25,243 പേർ തുടർപഠനത്തിന് അർഹരായി. 2348 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 92 പേർ പരീക്ഷയെഴുതിയതിൽ 27 പേർ വിജയിച്ചു. വിജയശതമാനം 29. ഓപ്പൺ സ്‌കൂളിൽ 1622 പേർ പരീക്ഷയെഴുതിയതിൽ 645 പേരാണ് തുടർപഠനത്തിന് യോഗ്യത നേടിയത്. 39.77 ശതമാനമാണ് വിജയം.
പട്ടം സെന്റ് മേരീസിൽ വിജയം 89.92
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷ എഴുതിയ സ്കൂളെന്ന നേട്ടം സ്വന്തമാക്കിയത് തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസാണ്. ഇത്തവണ ഈ സ്കൂളിലെ വിജയം 89.92 ശതമാനം. 784 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 705 പേരും വിജയിച്ചു. 98 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. രണ്ട് മാർക്കിന്റെ കുറവിൽ ഫുൾ മാർക്ക് നഷ്ടമായ രണ്ടുപേരുണ്ട് സ്കൂളിൽ.പട്ടം ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 382 പേരിൽ 347 പേരും വിജയിച്ചു. 50 പേരാണ് ഫുൾ എ പ്ലസ് നേടിയത്. 90.84 ശതമാനമാണ് വിജയം. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ 89.84 ശതമാനമാണ് വിജയം.