നെയ്യാറ്റിൻകര: സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കേന്ദ്രസർക്കാർ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പഴുതൂ‌ർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുഹിനുദ്ദീൻ, അവനീന്ദ്രകുമാ‌ർ, കൗൺസിലർമാരായ പുഷ്പലീല, ഗീത, സുകുമാരി, പുന്നയ്ക്കാട് സജു, ഇളവനിക്കര സാം, ജയദാസ്, ജോസ്, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.