
വർക്കല: ഗവ. യോഗ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെയും ഫസ്റ്റ് കേരള എൻ.സി.സി ബറ്റാലിയൻ വർക്കലയുടെയും, ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെയും നേതൃത്വത്തിൽ വർക്കല ഹെലിപാഡിൽ സംഘടിപ്പിച്ച യോഗ ദിനാചരണം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ അജയകുമാർ, ജയപ്രകാശ് നമ്പ്യാർ,എച്ച്.എം.സി അംഗങ്ങളായ ഷാജഹാൻ, സജീവ്, വർക്കല ഗവ.യോഗ പ്രകൃതിചികിത്സാ ആശുപത്രി സൂപ്രണ്ട് ഡോ.ഹരികുമാർ, കേണൽ ജയപ്രകാശ്, ഡോ. റിങ്കു ബാബു, ബ്രഹ്മകുമാരി ശരണ്യ എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിലെ 100 ഓളം കേഡറ്റുകൾ പങ്കെടുത്തു.