pp

വർക്കല: സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ

ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലച്ചിറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഡോ. വി.എസ്. അജിത്‌ കുമാർ, എം. ജോസഫ് പെരേര, എം. ജഹാംഗീർ, എസ്. ശശികല, താന്നിമൂട് എസ്. സജീവൻ, മനോജ്‌ രാമൻ തുടങ്ങിയവർ സംസാരിച്ചു.