
പാറശാല: മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം,കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ആർ.ഇ.സുനിലയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ബെനഡിക്ട്, പൊഴിയൂർ ജോൺസൻ, ജി.സുധാർജുനൻ, ബെൽസി ജയചന്ദ്രൻ, രാജഅല്ലി തുടങ്ങിയവർ സംസാരിച്ചു.