
കല്ലറ : പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി നാടിനും സ്കൂളിനും അഭിമാനി കല്ലറ പുലിപ്പാറ പാങ്കാട് വടക്കുംകര വീട്ടിൽ രവികുമാർ ഉഷാകുമാരി ദമ്പതികളുടെ മകൾ അഖിലദേവ്.ഗ്രാമ പ്രദേശമായ കല്ലറയിൽ നിന്നും ഒരു കുട്ടിക്ക് ഫുൾ മാർക്ക് ലഭിച്ച സന്തോഷത്തിലാണ് ഗ്രാമം.ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ അഖിലയ്ക്ക് ഡോ.ആകാനാണ് മോഹം. കെമിസ്ട്രി പരീക്ഷക്ക് കുട്ടികൾക്ക് പൊതുവേ മാർക്ക് കുറഞ്ഞപ്പോളും അഖിലക്ക് ഫുൾ മാർക്ക്‌നേടാൻ കഴിഞ്ഞു. വിദേശത്തായിരുന്ന അഖിലയുടെ പിതാവ് ഇപ്പോൾ കൃഷിയൊക്കെയായി നാട്ടിലുണ്ട്.അമ്മ വീട്ടമ്മയാണ്.സഹോദരൻ ഉദയലാൽ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു.