
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനദിനമാസാചരണ പരിപാടികൾക്ക് തുടക്കമായി. ഇടുക്കി പാമ്പനാർ എസ്.എൻ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ടി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.എസ്.സോജു, സെനറ്റ് മെമ്പർ ഡോ.ജി.എസ്.ബബിത, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ എന്നിവർ സംസാരിച്ചു. പ്രതീക്ഷ പ്രാർത്ഥനാഗീതം ആലപിച്ചു.ഭുവന സ്വാഗതവും ശ്രീക്കുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് മലയാള ഭാഷയും സാഹിത്യവും അടിസ്ഥാനമാക്കിയുള്ള ക്വിസ് പ്രോഗ്രാം മലയാള വിഭാഗം അദ്ധ്യാപിക ഡോ.വി.സിനി നയിച്ചു.റിച്ചു സായി ഒന്നാം സ്ഥാനവും നിത്യ രണ്ടാം സ്ഥാനവും നൈസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.