p

തിരുവനന്തപുരം: വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സ് പ്രവേശനത്തിനുള്ള വിജ്ഞാപനത്തിൽ വരുത്തിയ മാ​റ്റങ്ങൾ www.admissions.keralauniversity.ac.inൽ.

രണ്ടാം സെമസ്​റ്റർ എം.സി.എ (റഗുലർ - 2020 സ്‌കീം - 2020 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 4, 5, 6 തീയതികളിൽ നടത്തും.

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി.) പരീക്ഷ പ്രാക്ടിക്കൽ 27, 28, 29 തീയതികളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ പത്തിന് നടത്തും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ., ഡിസംബർ 2021 സ്‌പെഷ്യൽ പരീക്ഷയുടെ കരട് മാർക്ക് ലിസ്​റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ.

എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി കോം/ബി.ബി.എ എൽ എൽ.ബി പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ഒന്ന് വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.ബി.എ/ബി.സി.എ/ബി.എസ്‌സി/ബി.എ/ബി കോം/ബി.എസ്.ഡബ്ല്യൂ/ബി.എം.എസ്/ബി.പി.എ/ബി.വോക് സി.ബി.സി.എസ്.എസ് കരിയർ റിലേ​റ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡ്/ഹാൾടിക്ക​റ്റുമായി ഇ.ജെ മൂന്ന് സെക്‌ഷനിൽ 22 മുതൽ 29 വരെ പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.