തിരുവനന്തപുരം: സംഘപരിവാറിന്റെ പ്രവാചക നിന്ദയിലൂടെ രാജ്യം ഒരിക്കൽകൂടി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അപഹാസ്യരായെന്ന് മുൻമന്ത്രി വി.സുരേന്ദ്രൻപിള്ള പറഞ്ഞു.ഏജീസ് ഓഫീസിന് മുന്നിൽ പി.ഡി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി.പി സംസ്ഥാന വൈസ്ചെയർമാൻ വർക്കല രാജ്,ശശികുമാരി വർക്കല,കല്ലറ നളിനാക്ഷൻ,ഷാഫി നദ്‌വി,പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി,ഭാസുരേന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.