
ബാലരാമപുരം: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.പി.സി.സി ആഹ്യാനപ്രകാരം വെങ്ങാനൂർ പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ആസ്റ്റിൻ തോമസ്, പി.കെ.സാംദേവ്, സി.എസ് ലെനിൻ, വി.എസ്.ഷിനു, എൻ.എസ്.നുസൂർ, അഡോൾഫ് മൊറായിസ്, അഡ്വ.ആഗ്നസ് റാണി, ഗ്ലാഡിസ് അലക്സ്, സുജിത്ത്,സജി തുടങ്ങിയവർ പ്രസംഗിച്ചു.