
നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ കൊല്ലങ്കാവ് കരയോഗത്തിന്റെ അനുമോദനവും തിരഞ്ഞെടുപ്പ് പൊതുയോഗവും എൻ.എസ്.എസ് ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് എം.ഫാമിനു രണ്ടാം റാങ്ക് നേടിയ കരയോഗം സെക്രട്ടറി പി.വിജയകുമാറിന്റെ മകൾ അഞ്ജന വി.എസിന് അവാർഡ് നൽകി അനുമോദിച്ചു ഭാരവാഹികൾ: രാജേന്ദ്രൻ(പ്രസിഡന്റ്),കെ.ബാലചന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്), മേക്കോണം രാജേഷ്(സെക്രട്ടറി),സി.ആർ.വിജയകുമാർ(ട്രഷറർ)യൂണിയൻ പ്രതിനിധികളായി പി.വിജയകുമാർ,കെരാജേന്ദ്രൻ നായർ,ഇലക്ട്രറൽ റോൾ മെമ്പറായി മേക്കോണം രാജേഷിനെയും തിരഞ്ഞെടുത്തു.ഐ.വി.ഷിബുകുമാർ വരണാധികാരിയായിരുന്നു.ജെ. പി.രാഘവൻപിള്ള,പി.വിജയകുമാർ,മേക്കോണം രാജേഷ്,കെ.രാജേന്ദ്രൻ, കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.