തിരുവനന്തപുരം: അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതി അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കുകയും,ക്രൂരമായ പൊലീസ് പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്‌ത സംസ്ഥാനത്തെ തടവുകാർക്ക് പെൻഷനും ചികിത്സാ സഹായവും അനുവദിക്കണമെന്ന് അസോസിയേഷൻ ഓഫ് ദി സ്റ്റുഡന്റ്സ് വിക്‌ടിംസ് ഓഫ് നാഷണൽ എമർജൻസി ചെയർമാൻ അഡ്വ.ജി.സുഗുണൻ ആവശ്യപ്പെട്ടു. ക്രൂരമായ പീഡനത്തിന് ഇരയായവരുടെ സംഗമം അടിയന്തരാവസ്ഥയുടെ 47ാം വാർഷിക ദിനമായ ജൂൺ 25ന് വൈകിട്ട് 4ന് ആറ്റിങ്ങൽ പാലസ്‌ റോഡിലുള്ള ടീച്ചേഴ്സ് ഹാളിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.