vld-2

വെള്ളറട: എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖ മുൻ സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന ജി. സുരേഷ് കുമാറിന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കാരക്കോണം ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി. നിർമ്മലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു.കോൺഗ്രസ് നേതാവ് അഡ്വ.മോഹൻദാസ്,സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.എസ്.വിനു,സി.പി.ഐ നേതാവ് രാജേന്ദ്രകുമാർ,ബി.ജെ.പി കുന്നത്തുകാൽ ഏരിയാ പ്രസിഡന്റ് സജി വർണ,എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപകുമാർ,നെടുവാൻവിള ശിവപ്രസാദ്, ധനുവച്ചപുരം രവീന്ദ്രൻ, മര്യാപുരം ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.