പൂവാർ: എൻ.ഡി.എ സർക്കാർ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റി പുതിയതുറ പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്തംഗം സി.കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. കരുംകുളം മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജനറ്റ് സ്വാഗതം പറഞ്ഞു.രവീന്ദ്രൻ,കരുംകുളം രാജേഷ്,ജോസ് പാമ്പുകാല,വിൽസൺ,ശശിധരൻ, രാജേന്ദ്രൻ,ബിജോയ് ഫ്രാൻസിസ്,യൂജിൻ,സുരേന്ദ്രൻ,തോമസ് യേശുദാസൻ,ആൻഡ്രൂസ് കൊച്ചുതുറ ആരോമൽ തുടങ്ങിയവർ സoസാരിച്ചു.പഞ്ചായത്തംഗം പ്രഭാബിജു നന്ദി പറഞ്ഞു.